Back

കുസാറ്റ്: എം.ടെക് (കസാഡ്) സ്‌പോട്ട് അഡ

 
 
 
കൊച്ചി: കൊച്ചി സര്‍വ്വകലാശാല  ഷിപ്പ് ടെക്‌നോളജി വകുപ്പ്  നടത്തുന്ന എം.ടെക് (കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ച്ചറല്‍ അനാലിസിസ് ആന്റ് ഡിസൈന്‍) കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട്'അഡ്മിഷന്‍ നടത്തുന്നു.  ഒ.ബി.എച്ച്് സംവരണ ഒഴിവിലേക്കും ജനറല്‍ വിഭാഗത്തിലുള്‍പ്പെടെ ഇനി ഉണ്ടാകാനിടയുള്ള എല്ലാ ഒഴിവുകളിലേക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും പരിഗണിക്കുക.ഗേറ്റ്/ഡാറ്റ് സ്‌കോര്‍ ഉള്ള അപേക്ഷകര്‍  ആഗസ്റ്റ് 13 തിങ്കളാഴ്ച്ച രാവിലെ 10.00 ന് ഷിപ്പ് ടെക്‌നോളജി വകുപ്പില്‍ എത്തണമെന്ന് വകുപ്പ് മേധാവി അറിയിച്ചു.  ഗേറ്റ് സ്‌കോര്‍ ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോ : 0484-2575714.   
 

Back