Back

കുസാറ്റ്: എം.ടെക് എഞ്ചിനീയറിംഗ് സ്റ്

 
 
കൊച്ചി: കൊച്ചി സര്‍വ്വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് നടത്തുന്ന എം.ടെക് എഞ്ചിനീയറിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സില്‍  ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 
 ഒന്നാം ക്ലാസ്സോടെ ഏതെങ്കിലും ബ്രാഞ്ചിലുളള ബി.ടെക് ബിരുദമോ തതുല്ല്യ യോഗ്യതയോ ഉള്ളവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.  സംവരണത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ക്വാളിറ്റി, റിലയബിലിറ്റി എന്നീ മേഖലകള്‍ക്ക്് പ്രത്യേക ഊന്നല്‍ കൊടുക്കുന്ന കോഴ്‌സ് ഡേറ്റാ അനാലിസിസ് രംഗത്ത്് വന്‍ ജോലി സാധ്യത ഉറപ്പുനല്‍കുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ വയസ്സ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍  സഹിതം  ആഗസ്റ്റ്് 14 രാവിലെ  10 ന് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് (0484 ? 2575893) മേധാവിയുടെ മുന്‍പാകെ ഹാജരാകേണ്ടതാണ്.   കൂടുതല്‍ വിവരങ്ങള്‍ www.cusat.nic.in  വെബ്‌സൈറ്റില്‍ ലഭിക്കും.
 

Back