Back

കുസാറ്റ് ബി.ടെക്: സപ്ലിമെന്ററി സ്‌പോ

 
 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ  ബി.ടെക് കോഴ്‌സുകളിലേക്കുള്ള സപ്ലിമെന്ററി സ്‌പോട്ട്് അഡ്മിഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ക്യാറ്റ്് റാങ്കുകാര്‍ ആഗസ്റ്റ് 14ന് രാവിലെ  ഒന്‍പതു മണിക്ക് കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ റിപ്പോര്‍ട്ട്്  ചെയ്യണമെന്ന്  ഐ.ആര്‍. എ.എ ഡയറക്ടര്‍ അറിയിച്ചു. പത്തു മണിക്കു ശേഷം രജിസ്‌ട്രേഷന്‍ അനുവദിക്കുകയില്ല. സര്‍വ്വകലാശാലയുടെ ക്യാറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പുതുക്കിയ സീറ്റുനിലവാരം www.cusat.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 0484-2257100, 2257159.
 
 
 
 

Back