Back

കുസാറ്റ് അംഗങ്ങള്‍ പുനരുദ്ധാരണ പ്രവ

 
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും പ്രളയ ബാധിത പ്രദേശങ്ങളായ ഏലൂര്‍, പുത്തന്‍വേലിക്കര എന്നീ മേഖലകളിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. സര്‍വ്വകലാശാലയിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കുസാറ്റ് അംഗങ്ങള്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. 
പ്രദേശത്തെ സ്‌കൂളുകള്‍, വീടുകള്‍, പുത്തന്‍വേലിക്കര പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലെ വയറിങ്ങ്്, പ്ലംബിങ്ങ്, വെള്ളം കയറിയ കമ്പ്യൂട്ടറുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മോട്ടോറുകള്‍ എന്നിവയുടെ കേടുപാടുകള്‍ തീര്‍ത്ത് പ്രവര്‍ത്തനക്ഷമമാക്കി. കിണര്‍ ശുചീകരണം, കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍, നാശനഷ്ടങ്ങളുടെ വിലയിരുത്തല്‍ എന്നീ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് പൂര്‍ത്തിയാക്കി. 
കുസാറ്റിലെ നാനൂറോളം വിദ്യാര്‍ത്ഥികളോടൊപ്പം സ്്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ.രാധാകൃഷ്ണ പണിക്കര്‍, അദ്ധ്യാപകരായ ഡോ. ഗ്ലോറി ജോസഫ്, ഡോ. ഡി.കെ സാഹു, ഡോ. റോയ് തോമസ്, ഡോ. വി.ആര്‍ രജ്ഞിത്ത്, ഷീന, ഡോ. ബിനു പോള്‍,. ഡോ. പി.പി. വിനോദ് കുമാര്‍ എന്നിവരും, കുസാറ്റിലെ സാങ്കേതിക പ്രവര്‍ത്തകരായ വേണു, പ്രേമന്‍, ഗിരീഷ്, ജോര്‍ജ്ജ്, ഹമീദ്, ബിനോയ്, ഷമീര്‍, സജീര്‍, അനില്‍ എന്നിവരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. 
അദ്ധ്യാപകരായ ഡോ. ശശി ഗോപാലന്‍, ഡോ. ജി. മധു എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
                                              i

Back