Back

2. കുസാറ്റ് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സ

 
 
കൊച്ചി:  കൊച്ചി സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിന്റെ 80-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന കര്‍ട്ടന്‍ റെയ്‌സര്‍ പരിപാടി  മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ ഉദ്ഘാടനം ചെയ്്തു. സയന്‍സ്  ആന്‍ഡ് എഞ്ചിനീയറിങ്ങ് റിസര്‍ച്ച് ബോര്‍ഡിന്റെ (സെര്‍ബ്്) വെബ്‌സൈറ്റില്‍ കൊച്ചി സര്‍വ്വകലാശാലയിലെ എസ്.ടി റഡാര്‍ സംവിധാനം ഇന്ത്യയിലെ മറ്റ് അഞ്ച് സുപ്രധാന സംവിധാനങ്ങളിലൊന്നായി പരാമര്‍ശിക്കപ്പെട്ടത് അഭിമാനാര്‍ഹമാണെ്ന്ന് വൈസ് ചാന്‍സലര്‍ അഭിപ്രായപ്പെട്ടു. സമാനമായ സ്ഥാപനങ്ങളില്‍ നിന്ന്  വ്യത്യസ്തമായി സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ ഗവേഷണഫലങ്ങള്‍ പ്രാദേശിക ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കുന്നു. യുവാക്കളായ നമ്മുടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ പ്രശസ്ത ജേണലുകളില്‍ കൂടുതല്‍ ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.ഐ.എഫ്.റ്റി ഡയറക്ടര്‍ ഡോ. രവിശങ്കര്‍. സി.എന്‍, സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍, എന്‍.ഐ.ഒ സയന്റിസ്റ്റ് ഇന്‍ ചാര്‍ജ് ഡോ. ടി. പങ്കാജാക്ഷന്‍, ചെന്നൈയിലെ സി.ഐ.ബി.എ ഡയറക്ടര്‍ ഡോ.കെ.കെ. വിജയന്‍  എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഡോ. പി.കെ. അബ്ദുള്‍ അസീസ്, ഡോ. കെ.ടി. ദാമോദരന്‍, ഡോ. ജേക്കബ്ബ് ചാക്കോ, ഡോ. ആര്‍. ദാമോദരന്‍, ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ഡോ. എന്‍. ബാല്‍ചന്ദ്, ഡോ. ഐ.എസ്. ബ്രൈറ്റ് സിങ്ങ്, ഡോ. ആനിക്കുട്ടി ജോസഫ്, ഡോ. റോസമ്മ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. പ്രാസംഗികരെല്ലാം വിദ്യാര്‍ത്ഥി, ഗവേഷകന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി, അധ്യാപകന്‍ എന്നീ നിലകളില്‍ സ്‌കൂളുമായുള്ള ബന്ധവും അനുഭവങ്ങളും  പരാമര്‍ശിച്ചു. 1938ല്‍ ട്രാവന്‍കൂര്‍ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് മറൈന്‍ ബയോളജി ആന്റ് ഫിഷറീസ് എന്ന പേരില്‍ പ്രവര്‍ത്തനമാരംഭിച്ച കാലഘട്ടത്തിലെ അവസ്ഥയെക്കുറിച്ചും പില്‍ക്കാലത്ത്് സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഇന്നത്തെ നിലയിലെത്തിയതുമടക്കമുള്ള ചരിത്രം ഡോ. ബാല്‍ചന്ദ് അവതരിപ്പിച്ചു. 

Back