Back

മലയാള ഭാഷയുടെ ഔത്യം തിരിച്ചറിയണം: ഡോ.

 
 കൊച്ചി: കേരളം രൂപം കൊണ്ടിട്ട്് 2 വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും അതിനു വളരെ മുമ്പു തന്നെ കേരളമെന്ന ആശയവും സംസ്‌കാരവും ഇവിടെ നില നിന്നിരുന്നതായി ഡോ. എം. ലീലാവതി. 1927ല്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് രൂപീകൃതമായത് ഇതിനു തെളിവാണ്. ഭാരതത്തിലെ മറ്റു ഭാഷകളില്‍ വിഖ്യാതരായ പല എഴുത്തുകാരുമുണ്ടായിരുന്നെങ്കിലും മലയാളഭാഷയ്ക്കാണ് ആദ്യത്തെ ജ്ഞാനപീഠം ലഭിച്ചതെന്നത്  മലയാളഭാഷയുടെ ഔന്നത്യം മൂലമാണെന്ന്് വര്‍ വ്യക്തമാക്കി.  കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല ഹിന്ദി വകുപ്പില്‍ കേരളപ്പിറവി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. എഴുത്തച്ഛന്‍ തന്റെ കവിതകളിലൂടെ തെക്കും വടക്കും മധ്യദേശത്തേയും ചേര്‍ത്തു നിര്‍ത്തിയിരുന്നുവെന്നും അക്കാലത്ത് സാംസ്‌കാരിക കേരളം ഒന്നായിരുന്നുവെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു. ശാസ്ത്രജ്ഞാനം സാഹിത്യകാരന്മാര്‍ക്കും സാഹിത്യജ്ഞാനം  ശാസ്ത്രജ്ഞന്മാര്‍ക്കുണ്ടായാല്‍ രണ്ടു മേഖലകളുടേയും പ്രചാരണം കൂടുതല്‍ സുഗമമാകുമെന്നും സയന്‍സ് ആന്റ് ടെക്‌നോളജി സര്‍വ്വകലാശാലയില്‍ ഭാഷാ വകുപ്പിന്റെ പ്രസക്തിയെ സൂചിപ്പിച്ച് ടീച്ചര്‍ പറഞ്ഞു. ബുക്കര്‍ പ്രൈസ് നേടിയിട്ടുള്ള കൃതികളേക്കാള്‍ മഹത്തരങ്ങളായ എത്രയോ ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ട്. അവ ലോകത്തിന് മനസ്സിലാക്കാന്‍ തക്ക വിധം പരിഭാഷ നടത്തുവാന്‍ സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസത്തിലൂടെ കഴിയണെമെന്ന്് വിദ്യാര്‍ത്ഥികളെ ടീച്ചര്‍ ആഹ്വാനം ചെയ്തു. നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്ന കേരളത്തിലാണ് ഇപ്പോള്‍ ആചാരത്തിന്റെ പേരില്‍ വിവേചനം നടക്കുതെും ആചാരമാണോ, വിശ്വാസമാണോ അതോ മനുഷ്യനാണോ വലുതൈന്ന്് യുവസമൂഹം തിരിച്ചറിയണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ പറഞ്ഞു. ഹിന്ദി ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപികയായ സുഗന്ധവല്ലി ടീച്ചറുടെ കവിത 'മലയാളം' വിദ്യാര്‍ത്ഥിനിയായ ശ്രീന വേദിയില്‍ ആലപിച്ചു. ഹിന്ദി വകുപ്പു മേധാവി ഡോ. കെ. അജിത, ആഷിത, ഡോ. വിജയന്‍, ഡോ. ചന്ദ്രമോഹനകുമാര്‍, പ്രിയ എ.എസ്. ഡോ. ഷീല എന്നിവര്‍ സംസാരിച്ചു.      
 

Back