Back

ഗെയ്മിഫിക്കേഷന്‍ ഇന്‍ ലേണിംഗ് ആന്റ്

 
കൊച്ചി: കൊച്ചി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 'ഗെയ്മിഫിക്കേഷന്‍ ഇന്‍ ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പരിപാടിയ്ക്ക്് തുടക്കമായി. വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.  പ്രചോദനവും പ്രേരണയും നല്‍കി പഠന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ആകര്‍ഷമാക്കി എല്ലാത്തരത്തിലുമുളള ആളുകളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതില്‍ ഗെയ്മിഫിക്കേഷന് വലിയ പ്രാധാന്യമാണുള്ളതെന്ന്് വൈസ് ചാന്‍സലര്‍ പറഞ്ഞു.  ടാറ്റാ സിറാമിക്‌സ് ലിമിറ്റഡിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി.എ. നാഗരാജന്‍, കുസാറ്റ്് സിന്‍ഡിക്കേറ്റംഗം ഡോ. എം. ഭാസി, സ്്കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ഡി. മാവൂത്ത്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍  ഡോ. മനു മെല്‍വിന്‍ എന്നിവര്‍ സംസാരിച്ചു. ഫാക്കല്‍ട്ടി അംഗങ്ങളും രാജ്യത്തിനകത്തുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളിലെ പ്രതിനിധികളുമുള്‍പ്പെടെ നാല്പതോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. ഗെയിം ഡിസൈന്‍, ഗെയിം പ്രിന്‍സിപ്പിള്‍സ് എന്നീ മേഖലകളില്‍ പരിശീലനം നല്‍കുക വഴി പഠന, വികസന മേഖലകളില്‍ പുരോഗമനമുണ്ടാക്കുന്നതിന് പങ്കെടുക്കുവരെ പ്രാപ്തരാക്കുന്നതിനാണ് പരിപാടി ലക്ഷ്യമിടുന്നത്. 
 

Back