Back

കുസാറ്റില്‍ മെഷിന്‍ ലേണിങ്ങ് ത്രിദി

 
 
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയിലെ ഇലക്ട്രോണിക്‌സ്് വകുപ്പ് ഐട്രിപ്പിള്‍ഇയുടേയും ആമസോണിന്റേയും സഹകരണത്തോടെ ഐ.എസ്.ഇ.ഡി 2018 നോട് അനുബന്ധിച്ച് 'മെഷിന്‍ ലേണിങ്ങ്' എന്ന വിഷയത്തില്‍ ഡിസംബര്‍ 13 മുതല്‍ 15 വരെ ത്രിദിന ശില്പശാല സംഘടിപ്പിക്കുന്നു. കൊച്ചി സര്‍വ്വകലാശാലയിലെ ഇലക്ട്രോണിക്‌സ്് വകുപ്പില്‍ നടക്കുന്ന ശില്പശാലയില്‍ ബാംഗ്ലൂരിലെ ആമസോണ്‍ കോര്‍പ്പറേഷനിലെ വിദഗ്ദ്ധര്‍ എ.ഡബ്ല്യു.എസ് പ്ലാറ്റ്് ഫോം ഉപയോഗിച്ചുള്ള പരിശീലനം നല്‍കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐ.എസ്.ഇ.ഡി 2018ലെ മെഷിന്‍ ലേണിംഗ് ഗവേഷണ അവതരണങ്ങളില്‍ പങ്കെടുക്കാനുള്ള അവസരവും കമ്പ്യൂട്ടര്‍ വിഷന്‍, കേറാസ് ന്യൂറല്‍ നെറ്റ്‌വര്‍ക്ക്് തുടങ്ങിയ ഏറ്റവും പുതിയ സാങ്കേതിക വിഷയങ്ങളില്‍ പ്രായോഗിക അദ്ധ്യയനവും ലഭിക്കും. വ്യവസായ മേഖലയില്‍ നിന്നുള്ളവര്‍, വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ised2018.org/workshop എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
 
 
 

Back