Back

08.02.2019 കുസാറ്റിലെ സംഘര്‍ഷങ്ങള്‍ ബാഹ്യ

 
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല  കാമ്പസില്‍ അടുത്തിടെ ഉണ്ടായ സംഘര്‍ഷങ്ങള്‍ ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ മൂലമാണെ് വൈസ്ചാന്‍സലര്‍ ഡോ. ആര്‍. ശശിധരന്‍ പറഞ്ഞു.  ഗവേഷണത്തിനും ഉന്നത വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന കുസാറ്റ്്് ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയാണ്. ഈ സര്‍വകലാശാലയിലെ  വിദ്യാര്‍ത്ഥികള്‍ക്ക് ആഗോള തലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയും, ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വര്‍ദ്ധിച്ചു വരുന്ന സഹകരണവും ഇതിന് ഉദാഹരണമാണ്്്്. പുതിയ അക്കാദമിക് വര്‍ഷം ആരംഭിക്കാനിരിക്കെ  കാമ്പസിനകത്തും പുറത്തുമായി സര്‍വകലാ്ശാലക്കെതിരെ നടക്കുന്ന ആക്രമണങ്ങളും, ആക്ഷേപങ്ങളും തീര്‍ത്തും ഗൂഢാലോചനകളിലൂടെ ഉണ്ടായതാണെന്നും സമൂഹത്തിനു മുന്‍പില്‍ സര്‍വകലാശാലയുടെ സല്‍പേര് കുറയ്ക്കാനും നിലവാരം താഴ്ത്തിക്കാട്ടാനും വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷവും പ്രവേശന വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ആവര്‍ത്തിക്കുന്ന കാമ്പസ് സംഘര്‍ഷങ്ങള്‍ വിദ്യാര്‍ത്ഥികളെ  കുസാറ്റില്‍ പ്രവേശനം  നേടുന്നതില്‍ നിന്ന്്് പിന്തിരിപ്പിക്കാനുള്ള ബാഹ്യ ഇടപെടല്‍ മൂലമാണെുള്ളത് അടിവരയിടുന്നു. സര്‍ക്കാര്‍ തലത്തിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും സര്‍വകലാശാലയ്്്ക്ക് മികച്ച പിന്തുണയുണ്ട്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ബാഹ്യ ഇടപെടലുകളെ ശക്തമായി നേരിടുമെന്ന്്്് വൈസ്ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു.  
 
 
 
                                        ഡയറക്ടര്‍
                              പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ്
 
 

Back