Back

12.02.2019 കുസാറ്റ്്്: സെല്‍ 2019 അന്താരാഷ്്ട

 
 
കൊച്ചി:  കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മറൈന്‍ ജിയോളജി ആന്റ് ജിയോഫിസിക്‌സ് വകുപ്പ് സംഘടിപ്പിച്ച ഏകദിന അന്തര്‍ദേശീയ സെമിനാര്‍ ''ദ കെമിക്കല്‍ ഇവലൂഷന്‍ ഓഫ് ലി്‌ഥോസ്ഫിയര്‍ ആന്റ് ലിഥോളജീസ് (സെല്‍-2019 )'' സര്‍വകലാശാലയുടെ ലേക്‌സൈഡ് കാമ്പസിലെ സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍   വൈസ് ചാന്‍സലര്‍ ഡോ. ആര്‍ ശശിധരന്‍ ഉദ്ഘാടനം  ചെയ്തു. ചൈന യൂണിവേഴ്‌സിറ്റിയിലെ ജിയോസയന്‍സസ് പ്രൊഫസറും വിഖ്യാത ഭൗമ ശാസ്ത്രജ്ഞനുമായ പ്രൊഫ. എം. സന്തോഷ്് ചടങ്ങില്‍  മുഖ്യാതിഥിയായി. 'ലിഥോസ്ഫിയര്‍ ഡൈനാമിക്‌സ് ആന്റ്്് ഏര്‍ളി ഇവലൂഷന്‍' എന്ന വിഷയത്തില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി. വകുപ്പു മേധാവി ബി.ചക്രപാണി അദ്ധ്യക്ഷനായ ചടങ്ങില്‍  സിന്‍ഡിക്കേറ്റംഗം  ഡോ. എന്‍ ചന്ദ്രമോഹനകുമാര്‍,  പ്രൊഫ. ആനിക്കുട്ടി ജോസഫ്, പ്രൊഫ. റോസമ്മ ഫിലിപ്പ്, ഡോ. കെ.ടി ദാമോദരന്‍, ഡോ. രതീഷ് കുമാര്‍ ആര്‍.ടി, ഡോ. അജയ്കുമാര്‍.പി തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ മേഖലകളെ സംബന്ധിച്ച ക്ലാസുകള്‍ക്ക്  ഡോ. സജീവ് കൃഷ്ണന്‍, ഡോ. ബി ചന്ദന്‍ കുമാര്‍, ഡോ. ഡി.പി. മൊഹന്ദി, ഡോ. ജോര്‍ജ്ജ്് പോള്‍ മാത്യു, ജസീം, ഡോ. രതീഷ് കുമാര്‍ ആര്‍.ടി എന്നിവര്‍ നേതൃത്വം നല്‍കി. സ്്കൂള്‍ ഓഫ്് മറൈന്‍ സയന്‍സസിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്്.  
                               
        
                                    ഡയറക്ടര്‍്
                              പബ്ലിക് റിലേഷന്‍സ് ആന്റ് പബ്ലിക്കേഷന്‍സ്

Back