കുസാറ്റില്‍ പ്രോജക്ട് ഫെല്ലോ വാക്ക് ഇന്‍ ഇന്റര്‍വ്യു

കുസാറ്റില്‍ പ്രോജക്ട് ഫെല്ലോ വാക്ക് ഇന്‍ ഇന്റര്‍വ്യു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ എറണാകുളം ഫൈന്‍ ആര്‍ട്‌സ് അവന്യൂവിലുള്ള സ്‌കൂള്‍ ഓഫ് മറൈന്‍ സയന്‍സസിലെ മറൈന്‍ ബയോളജി, മൈക്രോബയോളജി ആന്റ് ബയോകെമിസ്്ട്രി വകുപ്പില്‍ അനുവദിച്ചിട്ടുള്ള 'സമുദ്രാന്തര്‍ഭാഗത്തെ സൂക്ഷ്മജീവികളുടെ പട്ടിക തയ്യാറാക്കല്‍' എന്ന പേരിലുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ  പ്രോജക്ടില്‍ പ്രോജക്ട് ഫെല്ലോയുടെ ഒഴിവുണ്ട്.് . ഫെല്ലോഷിപ്പ് തുക 30,000/-രൂപ. മറൈന്‍ ബയോളജി/സുവോളജി/അക്വാട്ടിക് ബയോളജി/ലൈഫ് സയന്‍സ് എന്നിവയിലോ അനുബന്ധ വിഷയങ്ങളിലോ
ഉള്ള  ബിരുദാനന്തര ബിരുദമാണ് യോഗ്യത. അനുബന്ധ വിഷയങ്ങളിലുള്ള പ്രവ്ൃത്തി പരിചയവും പ്രസിദ്ധീകരണങ്ങളും അഭികാമ്യം. സി.എസ്.ഐ.ആര്‍-യു.ജി.സി നെറ്റ്, കുസാറ്റ് ഡാറ്റ് പാസ്സ്ായവര്‍ക്കും പി.എച്ച്.ഡി ഉള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍  16-ാം തീയതി രാവിലെ 10 മണിക്ക് ഡിപ്പാര്‍ട്ടുമെന്റില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് ഡോ. എസ് ബിജോയ് നന്ദന്‍, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഫോണ്‍: 9446022880/ 04842863210.

 
 

Download Details

Back